ആലപ്പുഴ: എസ്.ബി.എെയിൽ ഒഴുവുള്ള സ്ഥിരം ക്ലറിക്കൽ തസ്തികകളിലേക്ക് അപ്രന്റീസുകളെ നിയമിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ കേന്ദ്രങ്ങളിൽ എസ്.ബി .ഐ ശാഖകൾ കേന്ദ്രീകരിച്ച് പ്രതിഷേധ ധർണ സംഘടിപ്പിച്ചു.ആലപ്പുഴ പേഴ്സണൽ ബാങ്കിംഗ് ശാഖയ്ക്കു മുന്നിൽ നടന്ന ധർണ എസ്.ബി. ഐ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി .ജയരാജ് ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് വി.കെ.രമേശൻ ജില്ലാ സെക്രട്ടറി പി.എം പ്രമോദ് എന്നിവർ സംസാരിച്ചു.ശിവപ്രസാദ്, റെജികുമാർ , ജയകുമാർ , സി. എം .മധു തുടങ്ങിയർ പങ്കെടുത്തു.