ചേർത്തല:കടക്കരപ്പള്ളി ലോക്കൽ കമ്മ​റ്റിയുടെ പരിധിയിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലേയ്ക്ക് സ്വതന്ത്റ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന 11ാം വാർഡിലെ മെർലിൻസുരേഷ്, 4ാം വാർഡിലെ ജൈനമ്മ സെബാസ്​റ്റ്യൻ എന്നിവരെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ലോക്കൽ കമ്മ​റ്റി സെക്രട്ടറി കെ.കെ.പ്രഭു അറിയിച്ചു.