25-sob-kunjumol-idukulla

ചെങ്ങന്നൂർ: സ്‌കൂട്ടറും ഒാട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊഴുവല്ലൂർ പാറച്ചന്ത കുഴിപറമ്പിൽ മലയിൽ മത്തായി ഇടിക്കുളയുടെ ഭാര്യ കുഞ്ഞുമേൾ ഇടിക്കുള (57) മരിച്ചു. സ്കൂട്ടർ ഒാടിച്ച മകൻ നിജു ഇടിക്കുള (21) ക്ക് ഗുരുതരമായി പരിക്കേറ്റു. . ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പെണ്ണുക്കര ചമ്മത്ത് മുക്കിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് കുഞ്ഞുമോൾ റോഡരികിലെ പത്തടി താഴ്ച്ചയിലെ കുഴിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിജു റോഡിലേക്കും വീണു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തകർ എത്തിയാണ് ഇരുവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .. മറ്റൊരു മകൻ- നിജു ഇടുക്കള