ചേർത്തല: സ്ഥാനാർത്ഥിയായ ഭാര്യക്ക് വേണ്ടി ചുവരെഴുത്തുമായി ഭർത്താവ്. സഹായികളായി മക്കളും. ചേർത്തല നഗരസഭ 24ാം വാർഡിലെ എൽ.ഡി.എഫ് സ്വതന്ത്റ സ്ഥാനാർഥി ശോഭ ജോഷിക്ക് വേണ്ടിയാണ് ഭർത്താവ് ജോഷിയും മക്കളും ചേർന്ന് ചുവരെഴുതുന്നത്. വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന ശോഭ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമാണ് ജോഷി. ശോഭിതും ശോഭിനുമാണ് മക്കൾ.