ചേർത്തല:പള്ളിപ്പുറം ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് എൻജിനിയറിംഗിൽ 2020-21 അദ്ധ്യയന വർഷത്തേയ്ക്ക് എം.ടെക് കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ് ബ്രാഞ്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകൾക്കും ബിടെക് ഇലക്ട്രോണിക്സ്,ഇലക്ട്രിക്കൽ കമ്പ്യൂട്ടർ സയൻസിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കും ഇന്നു മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും.താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജനലും കോപ്പികളും ഫീസുമായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ:0478 2553416,2552714.