ചേർത്തല:വിദ്യാഭ്യാസ വായ്പയിൻമേലുള്ള ജപ്തി നടപടികൾ അവസാനിപ്പിക്കുക,നിയമവിരുദ്ധ നിലപാടുകൾ എടുക്കുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുക,വായ്പാബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി ഐ.എൻ.പി.എ (ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ) ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ വാരനാട് ശാഖയുടെ മുന്നിൽ ധർണ നടത്തി.ഐ.എൻ.പി.എ സംസ്ഥാന കമ്മിറ്റി അംഗവും ചേർത്തല താലൂക്ക് കമ്മിറ്റി സെക്രട്ടറിയുമായ കെ.പി. മനോഹരൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ടി.കെ.തോമസ് അദ്ധ്യക്ഷനായി. കെ.എ.വിനോദ് സംസാരിച്ചു.