അമ്പലപ്പുഴ: ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേയ്ക്കു വടക്ക് ടവേര കാറും ഷവർലെ കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷവർലെ കാറിലുണ്ടായിരുന്ന തൃശൂർ ചെലവൂർ പുതുക്കുടിയിൽ ഉണ്ണിയുടെ മകൻ വിജീഷ് (30), കുന്നംകുളം പുളിക്കോത്ത് ബാലന്റെ മകൻ വിനീഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8.30 ഓടെ ആയിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഷവർലെ കാറും എതിർദിശയിൽ വന്ന ടവേരയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.