അമ്പലപ്പുഴ: ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ,ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് പരിക്കേറ്റു.ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേയ്ക്കു തെക്കുഭാഗത്ത് ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അപകടം.ഹരിപ്പാട് ഭാഗത്തു നിന്നും പുറക്കാട്ടേക്ക് ബൈക്കിൽ പോകുകയായിരുന്ന താമല്ലാക്കൽ കുമാരപുരം പുതു വനക്കുളത്തു വീട്ടിൽ അനൂപ് (23), പുറക്കാട് വേലിയക്കകത്തു കിഴക്കേതിൽ വിഷ്ണു (26) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.