ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ സ്നേഹ മാര്യേജ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 71ാ മത് വിവാഹ പൂർവ്വ കൗൺസലിംഗ് കോഴ്സ് 28,29 തീയതികളിൽ യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ എം. സോമൻ അദ്ധ്യക്ഷനാകും. സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ സ്വാഗതവും കൊ-ഓർഡിനേറ്റർ പി. ശ്രീധരൻ നന്ദിയും പറയും.