ഹരിപ്പാട്: അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു പ്രാപിച്ച ധീര രക്തസാക്ഷി മണിയപ്പന്റെ ജീവത്യാഗത്തിന്റെ 15ാം മത് ഓർമ്മദിനത്തിൽ ധീര ജവാന്റെ സ്മൃതി മണ്ഡപത്തിൽ ആലപ്പുഴയിലെ സൈനിക കൂട്ടായ്മയായ ഗാർഡിയൻസ് ഒഫ് ദ് നേഷൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും സൈനികരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. നാട്ടുകാർ രൂപീകരിച്ച മണിയപ്പൻ സ്മാരക ട്രസ്റ്റി​ന്റെ ആഭി​മുഖ്യത്തി​ലാണ് അനുസ്മരണവും അന്നദാനവും നടത്തിവന്നിരുന്നത്. ഏതാനും വർഷമായി മുടങ്ങി കിടന്ന അനുസ്മരണ ചടങ്ങ് ഗാർഡിയൻസ് ഒഫ് ദ് നേഷന്റെ ആഭി​മുഖ്യത്തി​ൽ സ്മൃതി മണ്ഡപം മോടിയാക്കി ആചരി​ക്കുകയായി​രുന്നു.