bdn

ഹരിപ്പാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന് പി​ന്തുണ പ്രഖ്യാപി​ച്ച് കെ. എസ്. എസ്. പി. യു മണ്ണാറശാല യൂണിറ്റ് ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ എം. എസ് ശ്യാoസുന്ദർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് മുൻസിപ്പൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സി. എൻ.എൻ നമ്പി ധർണ സമരം ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി സത്യബാബു സ്വാഗതം പറഞ്ഞു. എസ്.ശങ്കർ, ഡി.മാലതിഅമ്മ, സുരേഷ് കുമാർ, മുരളീധരക്കുറുപ് എന്നിവർ സംസാരിച്ചു. പൂവണ്ണാൽ രാധാകൃഷ്ണൻ നന്ദി പറഞ്ഞു.