ചാരുംമൂട്: എൻ.ഡി.എ തിരഞ്ഞെടുപ്പു കൺവെൻഷനുകൾ തുടങ്ങി. പാലമേൽ മുതുകാട്ടുകര വാർഡ് കൺവെൻഷൻ കഴിഞ്ഞ ദിവസം നടത്തി. ജി.ശങ്കരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് ജി.ഹരീഷ് കുമാർ, വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.മോഹനൻ പിള്ള, എൻ ഡി എ സ്ഥാനാർത്ഥി അഡ്വ.എം.എസ്.ഉണ്ണിത്താൻ, പഞ്ചായത്ത് സംയോജകൻ മനോജ് ഭാസ്ക്കരൻപിള്ള, വടക്കൻ മേഖല ബി.ജെ.പി പ്രസിഡന്റ് അജിത് ശ്രീപാദം, പ്രഭാകരനുണ്ണിത്താൻ, ബി.മുരുകൻ, രാജേഷ് ബി.പിള്ള തുടങ്ങിയവർ സംസാരിച്ചു.