ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നിന്നും വിവിധ പോളിംഗ് കേന്ദ്രങ്ങളിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോകുന്നതിനാല്‍ 27,28 തീയതികളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് വാഹന നിയന്ത്രണം ഏർപ്പെടുത്തി. സിവിൽ സ്റ്റേഷനിലെ വകുപ്പുകളുടെ വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും ഈ ദിവസങ്ങളിൽ മുഹമ്മദൻസ് സ്‌കൂൾ പരിസരത്ത് പാർക്ക് ചെയ്യണം.