photo

ചേർത്തല: ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിനു മുകളിൽ നിന്ന് വീണു മരിച്ചു. മുനിസിപ്പൽ 26ാം വാർഡ് വല്ലേവെളി മുരളീധരൻ (ഉണ്ണപ്പൻ-65) ആണ് മരിച്ചത്. പാലക്കാട് മീനാക്ഷിപുരം തെങ്ങിൻതോപ്പിൽ 22ന് വൈകുന്നേരമായിരുന്നു അപകടം. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:ലതിക. മകൻ:കൈലാസ്.