തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല 29 ന് നടക്കും.രാവിലെ 9 ന് ഡോ.ശരണ്യ ഷാജി ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. തുടർന്ന് ക്ഷേത്ര പണ്ടാര അടുപ്പിൽ മേൽശാന്തി ഗോപിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാപൊങ്കാല നിവേദ്യം നടത്തും. വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾപേരും നാളും ദേവസ്വം ഓഫീസിൽ മുൻകൂട്ടി നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.