ചേർത്തല:ഈഴവ, തീയ്യ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് യു.ഡി.എഫ് മാറ്റി നിറുത്തിയത് പ്രതിഷേധാർഹമാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു.
ജനസംഖ്യാനുപാതത്തിൽ സംവരണവും മറ്റു കാര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നമ്മുടെ രാജ്യത്ത് ആ ആനുപാതം തിരഞ്ഞെടുപ്പ് മേഖലയിലും രാഷ്ട്രീയ പാർട്ടികൾ പാലിക്കണം എന്ന പൊതു തത്വം ഉയർന്നു വരണം. പലപ്പോഴും കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു. ഈഴവർക്കും മറ്റ് പിന്നാക്കക്കാരനും എണ്ണം തികയ്ക്കുവാൻ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകൾ മാത്രം നൽകുന്ന സാഹചര്യം ആണ് ഇന്ന് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.