ആലപ്പുഴ: ഇന്ന് നടക്കുന്ന പണിമുടക്ക് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസഷൻ(ഫെറ്റോ) ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി ആരോപിച്ചു. പണിമുടക്ക് ബഹിഷ്‌കരിക്കണമെന്നും ജോലിക്കെത്തുന്ന ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ നൽകണമെന്നും ഗോപകുമാർ മഥുരാപുരി ആവശ്യപ്പെട്ടു.