ആലപ്പുഴ: രജിസ്റ്റേർ‌ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നാളെ നടക്കും. റെയ്ബാൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം റെൻസ് ഫെഡ് ഡില്ലാ പ്രസിഡന്റ് എൻ.റ്റി.മൈക്കിൾ ഉദ്ഘാടനം ചെയ്യും. ബിൽഡിംഗ് സ്ട്രക്ച്ചറൽ പഠന ക്ലാസിന് മുനിസിപ്പൽ എൻജിനീയർ ആർ.എസ്.അനിൽകുമാർ നേതൃത്വം നൽകും. യൂണിറ്റ് പ്രസിഡന്റ് എൻ.മധു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തും.