മാവേലിക്കര: തിരഞ്ഞെടുപ്പ് കളം പൂർണ്ണമായി വ്യക്തമായി കഴിഞ്ഞപ്പോൾ മാവേലിക്കരയിൽ വിമത ശല്യം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ എല്ലാ മുന്നണികൾക്കും വിമത ശല്യം ഉണ്ട്. നിലവിലുള്ള കൗൺസിലർമാരിൽ ഭൂരിപക്ഷം അംഗങ്ങളും വീണ്ടും മത്സരരംഗത്തുണ്ട്.
വാർഡ്-3, കണ്ടിയൂർ
കെ.ഗോപൻ, (യു.ഡി.എഫ്)
കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് പ്രസിഡന്റായ കെ.ഗോപനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാണ്. കഴിഞ്ഞ തവണ നാലാം വാർഡിൽ നിന്ന് 210 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് പ്രസിഡന്റാണ്.
അരുൺ കുമാർ, (ബി.ജി.പി)
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 85 വോട്ടിന് വിജയിച്ച കണ്ടിയൂർ വാർഡിൽ ഇത്തവണ മത്സരിക്കുന്നത് അരുൺ കുമാറാണ്. ബി.ജെ.പി കണ്ടിയൂർ ബൂത്ത് പ്രസിഡന്റാണ്.
എച്ച്.പ്രവീൺ, (എൽ.ഡി.എഫ്)
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എച്ച്.പ്രവീണാണ് ഇവിടെ മത്സരിക്കുന്നത്. സി.പി.എം മാവേലിക്കര ഠൗൺ ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ലത.ജി(ബി.ജെ.പി)-377
ലളിതാ രവീന്ദ്രനാഥ്(യു.ഡി.എഫ്)-292
വസന്തകുമാരി (സ്വതന്ത്ര)-123
സതി ശശിധരൻ (എൽ.ഡി.എഫ്)-16
ഭൂരിപക്ഷം-85
വാർഡ്-4, മുൻസിപ്പൽ ബസ് സ്റ്റാന്റ്
ശാന്തി അജയൻ, (യു.ഡി.എഫ്)
മഹിളാ കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി ശാന്തി അജയനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
റെയ്ച്ചൽ സജു, (എൽ.ഡി.എഫ്)
വനിതാ കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ റെയ്ച്ചൽ സജുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
പ്രവിത.പി നാഥ്, (ബി.ജി.പി)
മഹിള മോർച്ച മാവേലിക്കര ടൗൺ സെക്രട്ടറി പ്രവിത.പി നാഥാണ് ബി.ജെ.പി സ്ഥാനാർത്ഥി
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
കെ.ഗോപൻ(യു.ഡി.എഫ്)-351
ശ്യാംകുമാർ (എൽ.ഡി.എഫ്)-16
അശോക് കുമാർ (ബി.ജെ.പി)-377
ഭൂരിപക്ഷം-210
വാർഡ്-5, പ്രായിക്കര ക്ഷേത്രം
അജന്താ പ്രസാദ്, (എൽ.ഡി.എഫ്)
നഗരസഭ കൗൺസിലർ അജന്ത പ്രസാദാണ് അഞ്ചാം വാർഡിൽ ജനവിധി തേടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മറ്റി അംഗവും ഠൗൺ സെക്രട്ടറിയുമാണ്.
പി.കെ രാജൻ, (യു.ഡി.എഫ്)
ഐ.എൻ.റ്റി.യു.സി മാവേലിക്കര മണ്ഡലം പ്രസിഡന്റ് പി.കെ.രാജനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
കെ.ഗോപി, (ബി.ജി.പി)
പട്ടികജാതി മോർച്ച മാവേലിക്കര മണ്ഡലം കമ്മറ്റി അംഗമായ കെ.ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ലീലാമണി (എൽ.ഡി.എഫ്)-271
ശ്രീദേവി വർമ്മ (ബി.ജെ.പി)-136
നിസി അലക്സ് (യു.ഡി.എഫ്)-135
ഭൂരിപക്ഷം-135
വാർഡ്-6, പ്രായിക്കര
സജീവ് പ്രായിക്കര, (യു.ഡി.എഫ്)
2010ൽ പ്രായിക്കര വാർഡിൽ നിന്ന് കൗൺസിലറായി വിജയിച്ച സജീവ് പ്രായിക്കര രണ്ടാം അങ്കത്തിന് ഇറങ്ങിയിരിക്കുകായണ്. ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടിയുമാണ്.
റെജിൻ മാത്യു, (എൽ.ഡി.എഫ്)
യൂത്ത് ഫ്രണ്ട് എം മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് റെജിൻ മാത്യുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
സുധീപ് കുമാർ, (ബി.ജി.പി)
ബി.ജി.പി മാവേലിക്കര ഠൗൺ വടക്ക് ഏരിയാ കമ്മറ്റി അംഗമായ സുധീപ് കുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
അജന്താ പ്രസാദ് (എൽ.ഡി.എഫ്)-174
രേവതി നടരാജൻ (യു.ഡി.എഫ്)-130
സുമ (ബി.ജെ.പി)-82
ഭൂരിപക്ഷം-44
വാർഡ്-7, ഗവ.ആശുപത്രി
ബിനു വർഗ്ഗീസ്, (എൽ.ഡി.എഫ്)
മൂന്ന് തവണ നഗരസഭ കൗൺസിലറായിട്ടുള്ള ബിനു വർഗ്ഗീസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിണ്ടും ജനവിധി തേടുകയാണ്. ജനാധിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റാണ്.
റോയി വർഗ്ഗീസ്, (യു.ഡി.എഫ്)
കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റായ റോയി വർഗ്ഗീസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
സെലിൻ രാജൻ തോമസ്, (ബി.ജി.പി)
മഹിളാ മോർച്ച മാവേലിക്കര ഠൗൺ വടക്ക് ഏരിയാ കമ്മറ്റി അംഗമായ സെലിൻ രാജൻ തോമസ് ആണ് ബി.ജെ.പി സ്ഥാനാർത്ഥി
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
സജിനി ജോൺ (സ്വതന്ത്ര)-291
ഷൈല ജോർജ് (എൽ.ഡി.എഫ്)-104
സിജി മറിയം സണ്ണി (യു.ഡി.എഫ്)-79
ഭൂരിപക്ഷം-187