മാവേലിക്കര: പ്രചാരണത്തിന് 10 ദിവസങ്ങൾ കൂടി മാത്രം ബാക്കിയുള്ളപ്പോൾ മാവേലിക്കര നഗരസഭയിൽ പ്രചരണത്തിന് ചൂടേറുന്നു. 28 വാർഡുകളിലും മൂന്ന് മുന്നണികളും ശക്തമായ പ്രചരണമാണ് കാഴ്ചവയ്ക്കുന്നത്. മിക്ക വാർഡുകളിലും ശക്തമായ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. ശക്തരായ വിമത സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ചില വാർഡുകളിൽ ചതുഷ്കോണ മത്സരവും നടക്കുന്നുണ്ട്.
വാർഡ്-8, തഴക്കര
നൈനാൻ.സി കുറ്റിശേരി, (യു.ഡി.എഫ്)
1988 മുതൽ 2010 വരെ തുടർച്ചയായി നാല് തവണ കൗൺസിലാറിയിട്ടുള്ള നൈനാൻ.സി കുറ്റിശേരിയെയാണ് യു.ഡി.എഫ് തഴക്കര വാർഡിൽ മത്സരിപ്പിക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്.
ബിബിൻ ദാനിയേൽ, (എൽ.ഡി.എഫ്)
എൽ.ഡി.എഫ് സ്വതന്ത്രനായി ബിബിൻ ദാനിയേൽ ആണ് തഴക്കരയിൽ മത്സരിക്കുന്നത്. ഡി.വൈ.എഫ്.ഐ തഴക്കര യൂണിറ്റ് പ്രസിഡന്റ് ആണ്.
ഷോബി തോമസ്, (ബി.ജി.പി)
ന്യൂനപക്ഷ മോർച്ച മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷോബി തോമസാണ് ബി.ജെ.പി സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ജിമോൾ ചെറിയാൻ(യു.ഡി.എഫ്)-184
കുമാരി (എൽ.ഡി.എഫ്)-136
മറിയാമ്മ ചെറിയാൻ(സ്വതന്ത്ര)-60
ഭൂരിപക്ഷം-48
പുതിയകാവ് മാർക്കറ്റ്
തോമസ് മാത്യു, (എൽ.ഡി.എഫ്)
ഒരു വോട്ടിന് കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച പുതിയകാവ് മാർക്കറ്റ് വാർഡിൽ സി.പി.എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മിറ്റി അംഗം തോമസ് മാത്യുവാണ് എൽ.ഡി.എഫ് സ്വതന്ത്രനായി ഇത്തവണ മത്സരിക്കുന്നത്. നഗരസഭ മുൻ കൗൺസിലറാണ്.
തോമസ്.സി കുറ്റിശേരി, (യു.ഡി.എഫ്)
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്ന മുൻ നഗരസഭാ കൗൺസിലർ തോമസ്.സി കുറ്റിശേരിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് മാണി വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. നഗരസഭ കൗൺസിലറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായിരുന്നു.
പത്മാ ശ്രീലാൽ, (ബി.ജെ.പി)
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് 180 വോട്ട് നേടിയ പത്മാ ശ്രീലാൽ ഇത്തവണ ബി.ജെ.പി സ്വതന്ത്രയായി മത്സരിക്കുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ഇവിടെ 68 വോട്ടുകൾ ലഭിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
ഷൈനി തോമസ് (എൽ.ഡി.എഫ്)-197
സുനി ആലീസ് എബ്രഹാം (യു.ഡി.എഫ്)-196
പത്മാ ശ്രീലാൽ (സ്വതന്ത്ര)-180
സുനന്ദകുമാരി (ബി.ജെ.പി)-68
ഭൂരിപക്ഷം-1
വാർഡ്-10, കൊറ്റാർകാവ്
ആർ.ഗീതാ കുമാരി, (എൽ.ഡി.എഫ്)
നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ആർ.ഗീതാ കുമാരിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇതേ വാർഡിൽ നിന്ന് വിജയിച്ചാണ് ഗീതാകുമാരി വൈസ് ചെയർപേഴ്സൺ ആയത്. സി.പി.ഐ ബ്രാഞ്ച് അംഗമാണ്. കഴിഞ്ഞ വർഷം 11ാം വാർഡിൽ സ്വതന്ത്രയായി മത്സരിച്ച് 122 വോട്ടുകൾ നേടിയിരുന്നു.
അനി വർഗ്ഗീസ്, (യു.ഡി.എഫ്)
ഡി.സി.സി.അംഗമായ അനി വർഗ്ഗീസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സെക്രട്ടറി, ജനകീയ സമിതി ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
അഡ്വ.കെ.വി അരുൺ, (ബി.ജി.പി)
ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി അരുൺ ആണ് സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
പ്രസന്ന ബാബു (യു.ഡി.എഫ്)-256
മിനി വിനോദ് (എൽ.ഡി.എഫ്)-143
പൊന്നമ്മ (ബി.ജെ.പി)-99
ഭൂരിപക്ഷം-113
വാർഡ്-11, റെയിൽവേ സ്റ്റേഷൻ
സി.കെ ഗോപകുമാർ (ബി.ജി.പി)
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് മാത്രം നഷ്ടപ്പെട്ട വാർഡ് പിടിച്ചെടുക്കാൻ ബി.ജെ.പിയുടെ നഗരത്തിലെ യുവജന മുഖമായ സി.കെ ഗോപകുമാറിനെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ബി.ജെ.പി മാവേലിക്കര ടൗൺ വടക്ക് ഏരിയ വൈസ് പ്രസിഡന്റാണ്.
സതി കോമളൻ, (എൽ.ഡി.എഫ്)
നിലവിൽ കൗൺസിലറായ സതി കോമളനേയാണ് എൽ.ഡി.എഫ് വാർഡ് നിലനിർത്താൻ നിയോഗിച്ചിരിക്കുന്നത്. സി.പി.എം മാവേലിക്കര ടൗൺ തെക്ക് ലോക്കൽ കമ്മറ്റി അംഗവും മഹിളാ അസോസിയേഷൻ ഏരിയാ വൈസ് പ്രസിഡന്റുമാണ്.
പി.രംഗൻ, (യു.ഡി.എഫ്)
യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ജനറൽ സെക്രട്ടറി പി.രംഗനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. വാർഡ് കോൺഗ്രസ് പ്രസിഡന്റാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
മധുബാല നടരാജൻ (എൽ.ഡി.എഫ്)-164
തങ്കം (ബി.ജെ.പി)- 163
ശ്രീദേവി രാധാകൃഷ്ണൻ (യു.ഡി.എഫ്)-106
ആർ.ഗീതാകുമാരി (സ്വതന്ത്ര)-122
ഭൂരിപക്ഷം-1
വാർഡ്-12, കല്ലുമല
അഡ്വ.അലോഹ അനൂപ്, (യു.ഡി.എഫ്)
കെ.എസ്.യു മുൻ സംസ്ഥാന കമ്മറ്റി അംഗവും മഹിള കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ അഡ്വ.അലോഹ അനൂപാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
കവിതാ ശ്രീജിത്, (എൽ.ഡി.എഫ്)
സി.പി.എം കല്ലുമല ബ്രാഞ്ച് അംഗം കവിതാ ശ്രീജിത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
പ്രസന്ന മുരളി (ബി.ജി.പി)
മഹിളാ മോർച്ച മാവേലിക്കര ടൗൺ തെക്ക് ഏരിയാ സെക്രട്ടറി പ്രസന്ന മുരളിയാണ് ബി.ജെ.പി സ്ഥാനാർത്ഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് നില
സതി കോമളൻ (എൽ.ഡി.എഫ്)-216
നൈനാൻ.സി കുറ്റിശേരി (യു.ഡി.എഫ്)-196
യോഹന്നാൻ (സ്വതന്ത്ര)-154
വർഗീസ് തോമസ് (സ്വതന്ത്ര)-12
പത്മിനി (ബി.ജെ.പി)- 6
ഭൂരിപക്ഷം-20