അമ്പലപ്പുഴ : കോവിഡ് രോഗമുക്തമായവരിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് തുടങ്ങിയതായി സൂപ്രണ്ട് അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് 12മണി മുതൽ 2മണി വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും റഫർ ചെയ്യുന്നവരെയാണ് ക്ലിനിക്കിൽ പരിശോധിക്കുക. ശ്വാസകോശ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.പി.എസ്. ഷാജഹാനാണ് നോഡൽ ഓഫീസർ. ഡോ. ആരതി അച്യുതൻ, ഡോ. അഖിൽ സുരേഷ്, ഡോ. ഷാഹിത എസ് എന്നിവരാണ് ടീം അംഗങ്ങൾ. പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ വരുന്നവർ എല്ലാ ചികിത്സാ രേഖകളും നിർബന്ധമായും കൊണ്ടുവരണമെന്നും സൂപ്രണ്ട് അറിയിച്ചു.