ambala

അമ്പലപ്പുഴ : ദേശീയപാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവിനു സമീപം ചെമ്മീൻ കയറ്റി വന്ന മിനി ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 9 ഓടെ ആയിരുന്നു അപകടം.നീണ്ടകരയിൽ നിന്നും എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന മിനിലോറി മറ്റൊരു വാഹനത്തിന് സൈഡു കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു.ചെമ്മീൻ ബോക്സുകൾ മുഴുവൻ റോഡിൽ തെറിച്ചു വീണ് അര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി. ആർക്കും പരിക്കില്ല.