ആലപ്പുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മറഡോണ അനുസ്മരണം വെബ്ബിനാറായി സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഒ.കെ. വിനീഷ് അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, കെ.കെ. പ്രതാപൻ, ടി.ജയമോഹൻ, ടി.കെെ.അനിൽ, പി.കെ. ഉമാനാഥൻ, നഗരസഭ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ. റസാഖ്, ഒളിമ്പ്യൻ മനോജ് ലാൽ , ഇലയിൽ സൈനുദ്ദീൻ, അഡ്വ കുര്യൻ ജയിംസ്, എൻ.പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.