വള്ളികുന്നം: എൻ.ഡി.എ വള്ളികുന്നം പഞ്ചായത്ത്‌ തി​രഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി. ശ്യംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നത്തെ 18 വാർഡുകളിലെ സ്ഥാനാർഥികളും ബ്ലോക്ക്‌ - ജില്ലാ സ്ഥാനാർഥികളും കൺവെൻഷനിൽ പങ്കെടുത്തു. കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, ബി.ജെ.പി മുൻ സംസ്ഥാനസമിതിയംഗം എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.വി. അരവിന്ദാക്ഷൻ, രാജേന്ദ്രനാഥ് ഈരിക്കത്തറ, ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് പ്രസിഡന്റ് വാസുദേവൻ പിള്ള,മഹിളാമോർച്ച ജില്ലാട്രഷറർ ശോഭാ രവീന്ദ്രൻ, ബിജെപി ഏരിയ പ്രസിഡന്റുമാരായ ജയിംസ് വള്ളികുന്നം, ഷാജി വട്ടക്കാട്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഹരിഗോവിന്ദ്, സുധി താളീരാടി, ബിജു പാട്ടത്തിൽ, സുരേഷ് സോപാനം, ബീനാ വേണു എന്നിവർ സംസാരിച്ചു