ആലപ്പുഴ:എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്രമന്ത്രി വി .മുരളീധരൻ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. രാവിലെ 10 ന് അരൂർ , 11 ന് ചേർത്തല , 12 ന് ആലപ്പുഴയിലും യോഗങ്ങളിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ ബൈപ്പാസ് നിർമ്മാണ പുരോഗതി വിലയിരുത്തും.
വൈകിട്ട് 5 ന് ചെങ്ങന്നൂർ മാന്നാറിലും 6 ന് ചക്കുളത്തുകാവിലും ജില്ലാ പഞ്ചായത്ത് ഡിവിഷൻ കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ചെന്നിത്തല ,തണ്ണീർമുക്കം , ഹരിപ്പാട് , കുട്ടനാട്, എന്നിവിടങ്ങളില്‍ പരിപാടികളിൽ പങ്കെടുക്കും.