തുറവൂർ: ജില്ലാ പഞ്ചായത്ത് മനക്കോടം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി അപർണ സെബാസ്റ്റ്യന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്തു. തിരുനെല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു .ബി.ഡി.ജെ.എസ്.ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ഇന്ദുചൂഡൻ ,കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്, വി ആർ.ബൈജു, കെ. കെ സജീവൻ, ബിജു ,ആർ.ഹരീഷ് എന്നിവർ സംസാരിച്ചു.