ആലപ്പുഴ: ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്ന നവാസ് കോയ പല്ലനയ്ക്ക് അനുമോദനവുമായി ഗുരുനാഥൻ. കരുനാഗപ്പള്ളി വടക്കുംതല ചീഫ് ഇമാം താജുദ്ദീൻ മന്നാനിയാണ് പല്ലനയിലെ വീട്ടിലെത്തി നവാസ് കോയയെ പൊന്നാടയണിയിച്ചത്. ഷമീർ ഫൈസ്,ഹുസൈൻ ഫൈസി, ശിഹുബുദ്ദീൻ മന്നാനി, സുധീർ മന്നാനി, സിറാജ് ഫൈസി, സിയാദ് മന്നാനി, സട്ടബിത് മന്നാനി എന്നിവർ പങ്കെടുത്തു.