മുതുകുളം: സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എൽ .ഡി .എഫ് .കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലുകുളങ്ങരയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എൽ .ജെ .ഡി. ജില്ലാ പ്രസിഡന്റ് കണ്ടല്ലൂർ ശങ്കര നാരായണൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സജീവ് പുല്ലുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. അഡ്വ .എസ് .സുനിൽകുമാർ സ്വാഗതം പറഞ്ഞു. സുഭാഷ്ബാബു, എം .രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു