അമ്പലപ്പുഴ: അധികാര വികേന്ദ്രീകരണത്തെ തകർക്കുകയും അതിന്റെ അന്തസ്സത്ത ഇല്ലാതാക്കുകയും ചെയ്ത ഇടത് സർക്കാരിനോടുള്ള ശക്തമായ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.സുഗതൻ പറഞ്ഞു.പുന്നപ്ര മുണ്ടുകാട്ടിൽ ജി.ഭാസ്കരൻനായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്എസ്.പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹസൻ എം.പൈങ്ങാമഠം, അനിൽ കല്ലൂപ്പറമ്പിൽ, കെ.എച്ച്.അഹമ്മദ്, ആർ.ശെൽവരാജ്, ശശി ചേക്കാത്ര, സുനിത മഹേഷ്, പി.എ.കുഞ്ഞുമോൻ, സമീർ പാലമൂട്, വിജി കന്യക്കോണിൽ, സത്താർ ചക്കത്തിൽ എന്നിവർ പ്രസംഗിച്ചു.