നഗരത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പമ്പിംഗ് പുനരാരംഭിച്ചിട്ടും ശുദ്ധജല ക്ഷാമത്തിന് പരിഹാരമായില്ല.
നഗരത്തിന്റെ വടക്കൻ മേഖലകളിലാണ് ആവശ്യത്തിനു വെള്ളമെത്താത്തത്. നഗരസഭാ പരിധിയിലും ആര്യാട്, മണ്ണഞ്ചേരി ഭാഗങ്ങളിലേക്കും വെള്ളമെത്തുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പല സ്ഥലങ്ങളിലും രാത്രി ഉറങ്ങാതെ കാത്തിരുന്നാണ് ആളുകൾ വെള്ളം ശേഖരിച്ചു വെയ്ക്കുന്നത്. പൈപ്പ് പൊട്ടുന്നതൊഴിവാക്കാൻ കുടിവെള്ള പമ്പിംഗിന്റെ ശേഷി കുറച്ചതാണ് പ്രശ്നമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എന്നാൽ പമ്പിംഗിന്റെ ശക്തി കുറഞ്ഞിട്ടും പൈപ്പ് പൊട്ടലിന് കുറവില്ല. ചാത്തനാട് ത്രിവേണി ജംഗ്ഷനു സമീപം പൈപ്പ് പൊട്ടി ആഴ്ചകൾ പിന്നിടുമ്പോഴും അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇവിടെ മൂന്നുഭാഗങ്ങളിൽ പൈപ്പു പൊട്ടി ചോർച്ചയുണ്ട്. പേരിന് മാത്രമാണ് വെള്ളം ലഭിക്കുന്നത്. ശുദ്ധജലം പാഴായി റോഡിൽ കുഴിയും രൂപപ്പെട്ടിട്ടു. കൊച്ചുകടൽപ്പാലത്തിനു സമീപവും പൈപ്പിനു ചോർച്ചയുണ്ട്. കുടിവെള്ളപ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
....................
അനുമതി ലഭിക്കാൻ കാലതാമസമുള്ളതാണ് അറ്റകുറ്റപ്പണികൾ വൈകാൻ ഇടയാക്കുന്നത്
ജലഅതോറിട്ടി ഉദ്യോഗസ്ഥർ