പൂച്ചാക്കൽ: യു.ഡി.എഫ് പാണാവള്ളി പഞ്ചായത്ത് കൺവെൻഷൻ ഡി.സി.സി. വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ബാബു അദ്ധ്യക്ഷനായി. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.എ.സുധാകരൻ, സൗത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, ഷിബു, റഫീഖ്, ഹരിഹരൻ, അഡ്വ. എസ്.രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി റജീന സലിം , ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ സെൻമോൻ, വി.ബിജുലാൽ, സി.പി.വിനോദ് കുമാർ, സീന പ്രദീപ് എന്നിവർ സംസാരിച്ചു.