he

ഹരിപ്പാട്: ഭരണഘടനാവിരുദ്ധമായി സർക്കാർ സർവീസുകളിൽ മുന്നാക്കജാതിക്കാർക്ക് സാമ്പത്തിക സംവരണമെന്ന പേരിൽ സംവരണം ഏർപ്പെടുത്തിയതിനെതിരെ വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. സംവരണവുമായി ബന്ധപ്പെട്ട അസമത്വം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ജില്ലാ കളക്ടർ മുഖാന്തിരം നിവേദനം നൽകി. വിശ്വകർമ ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായിരുന്നു ധർണ. വി.എസ്.എസ് സംസ്ഥാന ഖജാൻജിയും ഐക്യവേദി രക്ഷാധികാരി കൂടിയായ കെ. എ ശിവൻ ധർണ ഉദ്ഘാടനം ചെയ്തു. ഐക്യവേദി ജില്ലാ ചെയർമാൻ എം.മുരുകൻ പാളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വി എസ് എസ് ജില്ലാ പ്രസിഡന്റ്‌ ടി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള വിശ്വകർമ മഹാസഭ ജില്ലാ സെക്രട്ടറി എൻ. വിജയൻ, അഖില ഭാരതീയ വിശ്വകർമ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി. ജി മുരുകൻ, വി.എസ്.എസ് ജില്ലാ സെക്രട്ടറി ടി.കെ മഹാദേവൻ, എ. ബി. വി. എം മഹിളാ ജനറൽ സെക്രട്ടറി ഇന്ദിര സോമൻ, വി എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.