ഹരിപ്പാട്: കരുവാറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഐക്യജനാധിപത്യ മുന്നണി നേതൃയോഗം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എസ്.രാജേന്ദ്രകുപ്പ് ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ അദ്ധ്വക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി എ.കെ.രാജൻ, അഡ്വ.വി.ഷുകൂർ.,എം.ബി സജി, എം.എ ലത്തീഫ് ,.എസ്.നൗഷാദ്, സ്റ്റീഫൻ ജേക്കബ്, പി.ആർ ശശിധരൻ, എന്നിവർ സംസാരിച്ചു. ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മി​റ്റി ചെയർമാനായി എം.എ.ലത്തീഫ് ,ജനാൽ കൺവീനറായി അഡ്വ. എം.ബി.സജി എന്നിവരെ തിരഞ്ഞെടുത്തു.ഈ മാസം 29 ന് മുമ്പു് ബ്ലോക്ക് ഡിവിഷനുകളിലെ കൺവൻഷനുകൾ പൂർത്തീകരിക്കുവാൻ തീരുമാനിച്ചു.വാർഡുതല കൺവെൻഷനുകൾ നവംബർ 30 ന് മുൻപ് പൂർത്തീകരിക്കും.