ഹരിപ്പാട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ ഇന്ന് കരുവാറ്റ ചെറുതന പഞ്ചായത്തുകളിൽ നടക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി കളത്തിൽ,'കൺവീനർ എസ്. രാജേന്ദ്രകുറുപ്പ് എന്നിവർ അറിയിച്ചു. രാവിലെ ഒൻപത് മണിക്ക് കരുവാറ്റ ഒന്നാം വാർഡ് എസ്സ് എൻ കടവിൽ നിന്നും ആരംഭിച്ച് വൈകിട്ട് നാല് മണിക്ക് ചെറുതന ചക്കുരേത്ത് മുക്കിൽ സമാപിക്കും.