മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്‌ ഭരണിനാളായ നാളെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ പുറത്തെഴുന്നള്ളത്ത്‌ നടക്കും. പൂർണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് രാത്രി 10.30നും 10.41നും മദ്ധ്യേയാണ്‌ പുറത്തെഴുന്നള്ളത്ത്‌. പുറപ്പെടാ മേൽശാന്തി കെ.എസ്‌.വിജയൻ നമ്പൂതിരിയാണ്‌ കൈവട്ടകയിൽ ദേവിയെ പുറത്തെഴുന്നള്ളിക്കുന്നത്‌. കീഴ്‌ശാന്തി പിച്ചിപ്പൂക്കളാൽ അലങ്കരിച്ച ഓലക്കുടയുമായി അനുഗമിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആചാരവിധി പ്രകാരം മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി രാത്രി 11.20നും 11.42നും മദ്ധ്യേ ക്ഷേത്ര ശ്രീകോവിലിലേക്ക്‌ തിരികെ എഴുന്നള്ളും.