ചികിത്സാസഹായം തേടി നാലര വയസുകാരി
മാവേലിക്കര: നാലുവയസുകാരി ശിവാനിക്കുട്ടിക്ക് കേൾവിശക്തി നഷ്ടമായി. അത് തിരികെ ലഭിക്കാൻ വലിയൊരു ശസ്ത്രക്രിയ വേണം. അതിന് വേണ്ടത് 15 ലക്ഷത്തോളം രൂപ. എന്നാൽ നിർദ്ധനരായ അവളുടെ മാതാപിതാക്കൾക്ക് അതിന് വഴിയൊന്നും കണ്ടെത്താനാകുന്നില്ല.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ പേള കൊച്ചുപടീറ്റതിൽ വീട്ടിൽ കാർത്തിക്, സൗമ്യ ദമ്പതികളുടെ മകൾ ശിവാനി കാർത്തിക്കാണ് ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്നത്.
നാലരവയസുകാരി ചികിത്സാ സഹായം തേടുന്നു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ പേള കൊച്ചുപടീറ്റതിൽ വീട്ടിൽ കാർത്തിക്, സൗമ്യ ദമ്പതികളുടെ മകൾ ശിവാനി കാർത്തിക്കാണ് സഹായം തേടുന്നത്. നിലവിൽ തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചികിത്സയും തെറാപ്പിയും നടന്നു വരികയാണ്. കേൾവിശക്തി തിരികെ ലഭിക്കാൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
ചികിത്സയ്ക്കായി പണം സമാഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.കൃഷ്ണമ്മ കൺവീനറായും അഡ്വ.സജികുമാർ ചെയർമാനായും ചികിത്സാ സഹായ സമിതി രൂപീകരിച്ചു. എസ്.ബി.ഐ ചെട്ടികുളങ്ങര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 39762849592, ഐ.എഫ്.എസ്.സി എസ്.ബി.ഐ.എൻ 0070934.