മാവേലിക്കര: ബി.ജെ.പി മാവേലിക്കര നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിയും ഇലക്ഷൻ ഇൻചാർജുമായ ഹരീഷ് കാട്ടൂർ അദ്ധ്യക്ഷനായി. ദക്ഷിണ മേഖല അദ്ധ്യക്ഷൻ കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ജി.കർത്ത, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, വിജയകുമാർ പരമേശ്വരത്ത്, സന്തോഷ്‌കുമാർ മറ്റം, ജീവൻ.ആർ.ചാലിശേരിൽ, എസ്.ആർ.അശോക് കുമാർ, സാബു തോമസ്, മുരുകൻ ആചാരി, ആർ.ദേവരാജൻ, സുജിത്ത്.ആർ.പിള്ള എന്നിവർ സംസാരിച്ചു.