ഹരിപ്പാട്: ദേശീയപണിമുടക്കി​ൽ ഹരിപ്പാട് മേഖലയിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഓട്ടോ, ടാക്സി വാഹനങ്ങൾ ഒന്നും തന്നെ ഓടിയില്ല. എസ്.യു.സി.ഐ ഒഴുകി മറ്റു പാർട്ടികളുടെ പ്രതിഷേധപ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പ്രാദേശികമായാണ് പല പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചത്. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഉണ്ടായിരുന്നു. ദേശീയ പാതയിൽ ഗതാഗതം തടസം കൂടാതെ നടന്നു. അക്രമ സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.