lijeesh

മുതുകുളം: കൊവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരസേന സൈനികൻ മരിച്ചു. ആറാട്ടുപുഴ രാമഞ്ചേരി ലിജീഷ് ഭവനത്തിൽ ലക്ഷ്മണന്റെയും സുജാതയുടെയും മകൻ ലിജീഷ് (41) ആണ് മരിച്ചത്. മിസോറാമിൽ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിൽ വന്നു ക്വാറന്റൈനിൽ കഴിയവേയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ 16ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ എറണാകുളം അസ്റ്റർ മെഡിസിറ്റിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരണമടഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ഐശ്വര്യ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.