ചേർത്തല:മുഹമ്മ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയും ആര്യക്കര ഭഗവതിവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജരുമായി​രുന്ന എൻ.പി.പുരുഷോത്തമന്റ 8ാം ചരമവാർഷിക ദിനം ആചരിച്ചു. മുഹമ്മ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയന്റെയും സി പി എം മുഹമ്മ ലോക്കൽ കമ്മ​റ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജെ.ജയലാൽ അദ്ധ്യക്ഷനായി.യൂണിയൻ ജനറൽ സെക്രട്ടറി സി.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജലജ ചന്ദ്രൻ,പി.സുരേന്ദ്രൻ,കെ.ഡി.അനിൽകുമാർ,അഡ്വ. ജയിംസ് ചാക്കോ എന്നിവർ സംസാരിച്ചു.ടി.ഷാജി സ്വാഗതം പറഞ്ഞു.