abhiraj

ചാരുംമൂട്: സ്കൂട്ടറിൽ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. വള്ളികുന്നം ചൂനാട് ഭാഗത്ത് നൂറനാട് എക്സൈസ് വള്ളികുന്നം കടുവിനാൽ മുറിയിൽ, കൊക്കാട്ട് തറയിൽ ദേവരാജൻ മകൻ അഭിരാജി​ (28)നെയാണ് അറസ്റ്റ് ചെയ്തത്.

ഏഴുലിറ്റർ മദ്യവും സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടറിൽ ഇയാൾ സ്ഥിരമായി മദ്യം കടത്തുന്നു എന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരി​ശോധന. പ്രിവന്റീവ്ഓഫീസർ അബ്ദുൽ ഷുക്കൂർ സി.ഇ.ഒ മാരായ ശ്യാംജി , രാജീവ് ,

സിനുലാൽ , രാകേഷ്കൃഷ്ണൻ, ഡ്രൈവർ സന്ദീപ്കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.