കായംകുളം : വിദേശത്തു നിന്ന് നാട്ടിൽ തിരികെ എത്തുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള പ്രവാസികൾക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നയം അലപനീയമെന്ന് പ്രവാസി കോൺഗ്രസ് ആരോപിച്ചു.
വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന പ്രവാസി മലയാളികളെ ഇടത് സർക്കാർ ഭയക്കുകയാണ്. സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ദിനേശ് ചന്ദന ആവശ്യപ്പെട്ടു.