പി.എസ്.ശശിലാൽ (യു.ഡി.എഫ്)
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രണ്ടാം തവണ. 2010ൽ കിടങ്ങാംപറമ്പ് വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു. ഡി.സി.സി മെമ്പറാണ്. കഴിഞ്ഞ 15 വർഷമായി ചൈതന്യ റെസിഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റാണ്.
......................
കെ.ബാബു (എൽ.ഡി.എഫ്)
മത്സര രംഗത്ത് തുടർച്ചയായി ആറാം തവണ. 25 വർഷമായി കൗൺസിലറാണ്. 1995, 2000, 2005 വർഷങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിയായും, 2010ൽ കിടങ്ങാംപറമ്പ് വാർഡിൽ ഇടത് സ്വതന്ത്രനായും, 2015ൽ തോണ്ടൻകുളങ്ങരയിൽ ഇടത് സ്ഥാനാർത്ഥിയായും വിജയിച്ചു. 2014 - 2015 വർഷത്തിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷണ. ജില്ലാകോടതി ലോക്കൽ കമ്മിറ്റി അംഗമാണ്. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, അവലൂക്കുന്ന് ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
..........................
ജി.വിനോദ് കുമാർ ( എൻ.ഡി.എ)
2010ൽ കിടങ്ങാംപറമ്പ് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. ബി.ജെ.പി ജില്ലാ സെൽ കോർഡിനേറ്റർ, ബി.ജെ.പി ഹെൽപ്പ് ഡെസ്ക്ക് കൺവീനർ, കാവാലം ഫാർമേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ്, മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
......................
കഴിഞ്ഞ തവണത്തെ വോട്ട് നില
ഐ.ലത (കോൺ) - 521
ശ്രീലത ജയകുമാർ (സി.പി.എം സ്വത) - 492
സിബിയ കണ്ണൻ ( ബി.ജെ.പി) - 475