photo

മണ്ണിന് വിപ്ളവച്ചുവപ്പാണെങ്കിലും ഒരിക്കൽ വയലാർ ഡിവിഷൻ പിടിച്ചടക്കിയ ചരിത്രം യു.ഡി.എഫിനുണ്ട്, 2010ൽ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ആർ.രാജേന്ദ്രപ്രസാദിലൂടെ.എന്നാൽ അതൊരു കൈയബദ്ധമായി കണ്ടാൽ മതിയെന്ന് എൽ.ഡി.എഫ് അടിവരയിട്ടു പറയുന്നു. ബി.ഡി.ജെ.എസ് ചിറകിൽ കരുത്തിലേക്ക് പറക്കാൻ എൻ.ഡി.എയും തയ്യാറെടുപ്പിലാണ്.

# ഡിവിഷൻ ഘടന

വയലാർ പഞ്ചായത്തിലെ 16ഉം പട്ടണക്കാട് (11), കടക്കരപ്പള്ളി ( 9), ചേർത്തല തെക്ക് (12), മാരാരിക്കുളം വടക്ക് (2) വാർഡുകളും ഉൾപ്പെട്ടതാണ് വയലാർ.

# മുന്നണി സ്ഥാനാർത്ഥികൾ

 എൻ.എസ്.ശിവപ്രസാദ് (എൽ.ഡി.എഫ്)

എൽ.ഡി.എഫ് ചേർത്തല നിയോജകമണ്ഡലം കൺവീനർ. സി.പി.ഐ ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം.10 വർഷം വയലാർ ഗ്രാമപഞ്ചായത്ത് അംഗം. വൈസ് പ്രസിഡന്റുമായി. എ.ഐ.വൈ.എഫ് മുൻ ജില്ലാ സെക്രട്ടറി,പ്രസിഡന്റ്,സംസ്ഥാന ജോയിന്റ് സെക്രട്ടറി. നിലവിൽ ചേർത്തല കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് (കളവംകോടം) പ്രസിഡന്റ്,ചേർത്തല കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ,താലൂക്ക് നിർമ്മാണ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം.

 തുറവൂർ ദേവരാജ് (യു.ഡി.എഫ്)

റിട്ട.അദ്ധ്യാപകൻ. ഡി.സി.സി ജനറൽ സെക്രട്ടറി. മികച്ച ആത്മീയ പ്രഭാഷകൻ. യൂത്ത്കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, വയലാർ,അരൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി. 2000ൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. തുറവൂർ പുത്തൻകാവ് ശ്രീമഹാദേവി ക്ഷേത്രം പ്രസിഡന്റ്.

 വി.പി.ശ്രീനീഷ് (എൻ.ഡി.എ)

ബി.ഡി.ജെ.എസ് ചേർത്തല തെക്ക് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയാണ്.എസ്.എൻ.ഡി.പി യോഗം അറവുകാട് 734-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ്,യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ്,കണിച്ചുകുളങ്ങര യൂണിയൻ ജോയിന്റ് കൺവീനർ,സൈബർ സേന യൂണിയൻ കൗൺസിലറുമാണ്.ആദ്യ മത്സരം.

# കഴിഞ്ഞ തിരഞ്ഞെടുപ്പ് ചിത്രം

 സന്ധ്യ ബെന്നി (എൽ.ഡി.എഫ്)...............25136

 ലളിത രാമനാഥൻ (യു.ഡി.എഫ്)............21917

 ബിന്ദു രജീന്ദ്രൻ (എൻ.ഡി.എ).................7593

 ഭൂരിപക്ഷം.................................................3219