sumam-skandan

സുമം സ്‌കന്ദൻ (യു.ഡി.എഫ്)

മത്സരരംഗത്ത് ആദ്യം. ഗാന്ധി സ്മാരകം എക്സിക്യൂട്ടിവ് അംഗം, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കേന്ദ്ര കമ്മിറ്റിയംഗം, കോൺഗ്രസ് മന്നം വാർഡ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി, കൊച്ചുകളപ്പുര ക്ഷേത്രം വനിതാസംഘം സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു. ശങ്കേഴ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപികയാണ്.

റെമി നസീർ ( എൽ.ഡി.എഫ്)

നിലവിൽ ചാത്തനാട് വാർഡ് കൗൺസിലർ. ആലപ്പുഴ നഗരസഭ സി.പി.ഐ പാർലമെന്റ് പാർട്ടി ലീഡറാണ്. പത്ത് വർഷം ചാത്തനാട് ബ്രാഞ്ച് സെക്രട്ടറി. കേരള മഹിളാ സംഘം പ്രവർത്തക. സനാതനം ലോക്കൽ കമ്മിറ്റിയംഗം. പാലിയേറ്റിവ് കെയറിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു.

സുജ സരസകുമാർ ( എൻ.ഡി.എ)

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രണ്ടാം തവണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മന്നത്ത് വാർഡിൽ നിന്ന് ജനവിധി തേടി.

.

കഴിഞ്ഞ തവണത്തെ വോട്ടുനില

എ.എ.റസാഖ് (മുസ്ലീം ലീഗ്) - 714

പി.വി.വേണുഗോപാൽ (സ്വതന്ത്രൻ) - 465

ജോഷി എബ്രഹാം (സി.പി.ഐ) - 404

ഷെഹീദ് (സ്വത) - 90

ഓസ്റ്റിൻ മാസിഡോ (സ്വത) - 24