ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആയുധ ലൈസൻസികളും തങ്ങളുടെ കൈവശമുള്ള തോക്കുകൾ ഡിസംബർ ഒന്നിന് മുമ്പായി ബന്ധപ്പെട്ട പൊലീസ് സ്​റ്റേഷനിൽ സറണ്ടർ ചെയ്യണം. ഇവ പെരുമാ​റ്റച്ചട്ടം അവസാനിക്കും വരെ കസ്​റ്റഡിയിൽ സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട സ്​റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.