അമ്പലപ്പുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ പ്രവാസി സുഹൃത്തുക്കളും രംഗത്തിറങ്ങണമെന്ന് കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ .എൻ. മോഹൻ കുമാർ, പ്രസിഡന്റ് പി .ടി .മഹേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിനായി ഇടതു പക്ഷ സർക്കാരുകൾ നടപ്പിലാക്കിയ സേവനങ്ങൾക്കുള്ള പ്രത്യുപകാരം എന്ന നിലയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.