പൂച്ചാക്കൽ: എൻ.ഡി.എ തൈക്കാട്ട്ശേരി മേഖലാ കൺവൻഷനും സ്ഥാനാർത്ഥി സംഗമവും, പൂച്ചാക്കൽ വരേകാട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അരുർ നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. വെള്ളിയാകുളം പരമേശ്വരൻ, വി.ഗോപകുമാർ, ടി. അനിയപ്പൻ, ശ്രീദേവി വിപിൻ, അപർണ്ണ സെബാസ്റ്റ്യൻ, അഡ്വ.ബി.ബാലാനന്ദ്, വിമൽ രവീന്ദ്രൻ, വിനോദ് കണ്ണാട്ട്, ഷൈലജൻ പുളിക്കത്തറ തുടങ്ങിയവർ പങ്കെടുത്തു