nda

ചാരുംമൂട് : എൻ.ഡി.എ താമരക്കുളം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കൺവെൻഷൻ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ഉദ്ഘാടനം ചെയ്തു . ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം സെക്രട്ടറിയും, താമരക്കുളം ഇലക്ഷൻ ഇൻചാർജുമായ പീയൂഷ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ കമ്മറ്റിയംഗം പ്രദീപ് കുറത്തികാട് മുഖ്യപ്രഭാഷണം നടത്തി.

താമരക്കുളത്തെ 17 വാർഡുകളിലെ സ്ഥാനാർഥികളും, ബ്ലോക്ക്‌ - ജില്ലാ സ്ഥാനാർഥികളും കൺവെൻഷനിൽ പങ്കെടുത്തു. ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് രാജമ്മ ഭാസുരൻ , ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് അശോക് കുമാർ , ബിജെപി ഏരിയ പ്രസിഡന്റുമാരായ പ്രഭകുമാർ മുകളയ്യത്ത്, സന്തോഷ് ചത്തിയറ, ഏരിയ ജനറൽ സെക്രട്ടറിമാരായ അനൂപ്, അനന്ത്കുമാർ , മണ്ഡലം വ്യാപാരി സെൽ കൺവീനർ സുകുമാരൻ നായർ , യുവമോർച്ച നിയോജക മണ്ഡലം ട്രഷറർ വിഷ്ണു എന്നിവർ സംസാരിച്ചു.