udf

ചാരുംമൂട്: യു.ഡി.എഫ് നൂറനാട് ബ്ലോക്ക് കൺവൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം കെ.സാദിഖ് അലീഖാൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു മുഖ്യപ്രഭാഷണം നടത്തി.

ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.സണ്ണിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം കെ.ഫസൽ അലീഖാൻ , എം.ആർ രാമചന്ദ്രൻ , ടി. പാപ്പച്ചൻ , രാജൻ പൈനുംമൂട് , ജി.ഹരി പ്രകാശ്, ജി.വേണു , ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ അവിനാശ് ഗംഗൻ, സുനിതാദാസ് ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ പങ്കെടുത്തു.